കാഞ്ഞങ്ങാട്:-ഉത്സവകാലങ്ങളില്‍ ഉണ്ടാകുന്ന കൃത്രിമ വിലക്കയറ്റം തടയുന്നതിനും ,ആവശ്യസാധനങ്ങള്‍ വിപണിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും,എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍,സഹകരണ വകുപ്പ് സഹകരണ കണ്‍സ്യൂമര്‍ഫെഡ് നടപ്പിലാക്കുന്ന വിഷു-ഈസ്റ്റര്‍സഹകരണ വിപണന മേള ജില്ലയില്‍ 7 ഇടങ്ങളില്‍ ആരംഭിച്ചു.അരി,പഞ്ചസാര,വിവിധതരം പയര്‍ ഉല്‍പ്പന്നങ്ങള്‍,മുളക്,മല്ലി,വെളിച്ചെണ്ണതുടങ്ങിയ 13 ദിനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിപണി വിലയേക്കാള്‍ ഏതാണ്ട് പകുതി വിലക്കും,മറ്റ് ഇനങ്ങള്‍ വിപണി വിലയേക്കാള്‍ വിലകുറച്ചുമാണ് സഹകരണ വിപണിയില്‍ ലഭ്യമാക്കുന്നത്.ജില്ലാ കേന്ദ്രമായ മഡിയനി ഒരു ദിവസം 150 ആളുകള്‍ക്കും,മറ്റ് ആറ് ഇടങ്ങളില്‍ ഒരു ദിവസം 75 ആളുകള്‍ക്കും ആണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത്.ജില്ലാതല ഉദ്ഘാടനം മഡിയന്‍ ലെ മെയിന്‍ ബ്രാഞ്ചല്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി കെ രാജന്‍ അധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി കെ ലോഹിതാക്ഷന്‍ ആദ്യാ വില്പന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി കുഞ്ഞമിന, വി.തുളസി, പി ദാമോദരന്‍, എ ശ്രീനിവാസന്‍,അബൂബക്കര്‍ മാണിക്കോത്ത്എന്നിവര്‍ സംസാരിച്ചു.അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ പി ലീല്ലി സ്വാഗതവുംയൂണിറ്റ് മാനേജര്‍ കെ രഞ്ജിനിനന്ദിയുംപറഞ്ഞു
കണ്‍സ്യൂമര്‍ ഫെഡ് വിഷു ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു
