ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മടിക്കൈ തീയ്യര്‍ പാലം മതിരക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ രജിതയാണ് മരണപ്പെട്ടത്

മടിക്കൈ : ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മടിക്കൈ തീയ്യര്‍ പാലം മതിരക്കോട്ട് രഞ്ജിത്തിന്റെ ഭാര്യ രജിത (28) ആണ് മരണപ്പെട്ടത്. വെള്ളിക്കോത്ത് കാരക്കുഴിയിലെ ലക്ഷ്മണന്‍ – കാഞ്ചന ദമ്പതികളുടെ മകളാണ്. പനിയെ തുടര്‍ന്ന് രജിതയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകള്‍ : ദക്ഷ. സഹോദരങ്ങള്‍:ലേഖ, ലതിക.

error: Content is protected !!