കാഞ്ഞങ്ങാട്: ‘ വഖ്ഫ് കയ്യേറ്റ നിയമം പിന്‍വലിക്കുക, മൗലികാവകാശം സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാനത്തെ മേഖല തലങ്ങളില്‍ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലി കാഞ്ഞങ്ങാട് മേഖല തല പരിപാടി പുതിയ കോട്ടയില്‍ നിന്നും ആരംഭിച്ച് പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി , മേഖല പ്രസിഡണ്ട് സയ്യിദ് യാസര്‍ തങ്ങള്‍ പടന്നക്കാട്, ജനറല്‍ സെക്രട്ടറി ആബിദ് ഹുദവി കുണിയ , വര്‍ക്കിംഗ് സെക്രട്ടറി സമീര്‍ അസ്ഹരി, മേഖല ഭാരവാഹികളായ മഹ്ബൂബ് അസ്ഹരി ബാവാ നഗര്‍, ഫാറൂഖ് ഫൈസി പനങ്ങാട്, ഉബൈദ് ഫൈസി കുണിയ , ശിഹാബ് ദാരിമി അരയി ,അബൂബക്കര്‍ ഫൈസി മാനാക്കോട്, ഷഫീഖ് മീനാപീസ്, സ്വഫ് വാന്‍ അന്‍വരി, സിദ്ധീഖ് അര്‍ഷദി, ഫള്‌ലു റഹ്‌മാന്‍ റബ്ബാനി, അഷ്‌റഫ് എടത്തോട്, ശാഹുല്‍ ഹമീദ് കന്നാടം, മുശ്താഖ് മീനാപ്പീസ്, ജബ്ബാര്‍ പരപ്പ, ഫിനു അന്‍ഷിദ് പരപ്പ എന്നിവര്‍ റാലിക്ക്നേതൃത്വംനല്‍കി.
എസ് കെ എസ് എസ് എഫ് ഭരണഘടന സംരക്ഷണ റാലി നടത്തി
