കാഞ്ഞങ്ങാട്:ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ്എഫ് എ അംഗീകൃത കെ സെവന്‍ സോക്കര്‍ സീസണ്‍ ഫോര്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റെ കലയും കായികവും സമുന്നയിച്ച ആവേശകരമായ മത്സരത്തില്‍ യൂറോ സ്‌പോര്‍ട്‌സ് പടന്നയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഉഷ എഫ് സി തൃശ്ശൂര്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.വിജയികള്‍ക്ക് വേണ്ടി വിദേശ താരം കെവീന്‍ രണ്ടു ഗോളുകള്‍ നേടി.നേരത്തെ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു മുന്നോടിയായി ജില്ലക്ക് അകത്തും പുറത്തും നിരവധി മത്സരങ്ങളില്‍ വിജയികളായ അടോട്ട് ജോളി യൂത്ത് സെന്ററിന്റെ കലാകാരന്മാര്‍ അവതരിപ്പിച്ച കൈകൊട്ടിക്കളി മൈതാന മധ്യത്തില്‍ അരങ്ങേറി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍,യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാഞ്ഞങ്ങാടിന്റെ എം. ഡി പ്രമോദ് യൂണിറ്റി , ടീം മാനേജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ വി ജയന്‍,ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ജയന്‍ ബല്ലത്ത് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.കലാപരിപാടി അവതരിപ്പിച്ച ടീമിന് സംഘാടകസമിതി ചെയര്‍മാന്‍ പി കെ നിഷാന്ത് ഉപഹാരം നല്‍കിജനറല്‍ കണ്‍വീനര്‍ വി ഗിനിഷ് സംബന്ധിച്ചു.കളിയിലെ മികച്ച താരത്തിന് കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞി ചിത്താരി ഉപഹാരം നല്‍കി.
ഇന്ന് രാത്രി എട്ടുമണിക്ക് നടക്കുന്ന വാശിയേറിയ മത്സരത്തില്‍ ഈ സീസണില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഏഴുതവണ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുകയും 6 തവണ ജേതാക്കളാവുകയും ചെയ്ത എസ്എഫ്എ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഫിഫ മഞ്ചേരിയുടെ താരങ്ങളുമായി ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ബേക്കലവും എഫ്‌സി കൊണ്ടോട്ടിയുടെ താരങ്ങളുമായി കളത്തില്‍ ഇറങ്ങുന്ന 100 എച്ച് പി ബ്രദേഴ്‌സ് കാഞ്ഞങ്ങാടുംമത്സരിക്കും.
