കാഞ്ഞങ്ങാട്:ലഹരിയാവാം കളിയിടങ്ങളില്‍ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന കെ സെവന് സോക്കര്‍ സീസണ് ഫോര്‍ എസ് എഫ് എ അംഗീകൃത അഖിലേന്ത്യ ഹെഡ്ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസത്തെ മത്സരത്തില്‍ റോയല്‍ ട്രാവല്‍സിന്റെ ഇന്ത്യയിലെയും വിദേശത്തേയും മികച്ച കളിക്കാരുമായി ഇറങ്ങിയ ബി എന്‍ ബ്രദേഴ്സ് ബദരിയ നഗര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വന്തം ടീമുമായി ഇറങ്ങിയ കെ എഫ് സി കാളിക്കാവിനെ പരാജയപ്പെടുത്തി.ആദ്യ പകുതിയുടെ ഇരുപതാം മിനിറ്റില്‍ ഏഴാം നമ്പര്‍ താരം റൊണാള്‍ഡോ യും,രണ്ടാം പകുതിയുടെ 48,58 എന്നീമിനിറ്റുകളില് വിദേശ താരം ബോഗ് ബോ മനോ എന്നിവരാണ് ജേതാക്കള്‍ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കളിയിലൂടെ നീളം മികച്ച പ്രകടനം നടത്തിയ ബോഗ് ബോ മനോ തന്നെയാണ് കളിയിലെ താരവും എല്ലാ ദിവസത്തെയും മികച്ച മികച്ച കളിക്കാരനുള്ള സാലു അതിയാമ്പൂര് സ്പോണ്‍സഡ് ചെയ്യുന്ന ട്രോഫി എസ് എഫ് എ സംസ്ഥാന ട്രഷറര്‍ സൈഫുദ്ദീന് മികച്ച കളിക്കാരന് നല്കി.സംഘാടകസമിതി ചെയര്മാന് പി കെ നിഷാന്ത്,ജനറല്‍ കണ്‍വീനര്‍ വി ഗിനീഷ്,എം സേതു എന്നിവര്‍ സംബന്ധിച്ചു.
നാലാം ദിവസമായ ഏപ്രില്‍ എട്ടിന് രാത്രി 7 30ന് നടക്കുന്ന മത്സരത്തില്‍ അല്‍ മദീന ചെര്‍പ്പുളശ്ശേരി താരങ്ങളുമായി നിരവധി ആരാധകരുള്ള മുന്‍ ചാമ്പ്യന്മാരായ അരയാല്‍ ബ്രദേഴ്സ് അതിഞ്ഞാലുംജവഹര് മാവൂരിന്റെ താരങ്ങളുമായി എത്തുന്ന റെക്സ്റ്റല് ഷുട്ടേര്‍സ് കെ എച്ച് ഡി യും മായി മത്സരിക്കും.ഇന്ത്യയിലെയും വിദേശത്തേയും നിരവധി പ്രശസ്ത താരങ്ങള്ഇരു ടീമിനുവേണ്ടി കളത്തില്ഇറങ്ങും.
ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ഫുട്ബോള്‍ മേള: ബി എന്‍ ബ്രദേഴ്സിന് 3 ഗോള്‍ ജയം; ഇന്ന് അല്‍ മദീന ചെര്‍പ്പുളശ്ശേരി താരങ്ങളുമായി നിരവധി ആരാധകരുള്ള മുന്‍ ചാമ്പ്യന്മാരായ അരയാല്‍ ബ്രദേഴ്സ് അതിഞ്ഞാലും ജവഹര്‍ മാവൂരിന്റെ താരങ്ങളുമായി എത്തുന്ന റെക്സ്റ്റല് ഷുട്ടേര്‍സ് കെ എച്ച് ഡി യുമായി മത്സരിക്കും
