കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്ന് പാലക്കാട് റെയില്‍വേ അഡീ.ഡിവിഷണല്‍ മാനേജര്‍ എസ്.ജയകൃഷ്ണന് ഐആര്എസ്ഇഇ അറിയിച്ചു. ഇന്നലെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷ നില് സ്റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായി രുന്നു അദ്ദേഹം.
ആര്‍പിഎസ് സ്റ്റേഷന് സ്ഥാപിക്കുന്നതിനായിട്ടുള്ള കെട്ടിടവും അഡീ.ഡിവിഷണല്‍ മാനേജര്‍ സന്ദര്‍ശിച്ചു. കാ ഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് എ സി ഹാളിനോട് ചേര്‍ന്ന മുറിയാണ് ഇതിനായി ക ണ്ടെത്തിയിട്ടുള്ളത്. ഇതേ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ഐഡബ്ല്യൂ (ഇന്‍സ് പെക്ടര്‍ ഓഫ് വര്‍ക്ക്)ഓഫീസും പ്ര വര്‍ത്തിക്കും.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാര്‍ ഭാഗത്ത് അഞ്ചാമത് പാളം കൂടി നിര്‍മി ക്കാനും നാലാമത് പ്ലാറ്റ് ഫോം സ്ഥാപിക്കാനും നടപടിയെടു ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനുള്ള സ്ഥലവും അദ്ദേഹം പരിശോധിച്ചു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ മുന്‍ ഭാഗം കൂടുതല്‍ സൗക ര്യത്തോടെ നവീകരിക്കും. റെയില്‍വേ സ്റ്റേഷനിലേക്കുള്ള
പ്രധാന റോഡ് വീ
തി കൂട്ടി ഉയര്‍ത്തി കോണ്‍ഗ്രീറ്റ് ചെയ്യും.
റെയില്‍വേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫിസ്
കുടുതല്‍ സൗകര്യത്തോടെ വടക്ക് ഭാഗത്തേക്ക് മറ്റും. പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്തും.ര ണ്ട് ലിഫ്റ്റുകള്‍ കൂടി സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷനില്‍ പ്ര വര്‍ത്തി തുടങ്ങിയ മേല്നടപാലത്തിന്റെ പുരോഗതി അ ഡീ.ഡിവഷണല്‍ മാനേജര്‍ പരി ശോധിച്ചു. 70 ലക്ഷം രൂപയുടെ ചിലവ് വരുന്ന വിളക്കുകള്‍ റെയില്‍വേ സ്റ്റേഷനില്‍ മുഴുവന്‍ ഭാഗത്തിലുമായി സ്ഥാപിക്കും. റെയില്‍ വേ സ്റ്റേഷന് മുന്‍ ഭാഗംനവീകരണത്തി നും റെയില്‍വേ റോഡ് വിപു ലീകരണത്തിനും നാലരകോടിയുടെ കരാര്‍ നല്കി കഴിഞ്ഞു. രണ്ട് മണിക്കൂറിലധികം
ചിലവഴിച്ച്
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേ ഷന്റെ മുഴുവന്‍ ഭാഗങ്ങളും അ ഡീ.ഡിആര്‍എം ചുറ്റികണ്ടു. പാലക്കാട് ഡിവിഷണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്ക്കൊപ്പമാണ് അഡീ. ഡിആര്‍എം കാഞ്ഞങ്ങാട് എത്തിയത്.
സ്റ്റേഷന് സൂപ്രണ്ട് പി.കെ പ്രശാന്തന്, റിസര്‍വേഷന്‍ സുപ്ര ണ്ട് ആര്.ബിന്ദു, ഡിവിഷണല്‍ റെയില്‍വേ കണ്‍സള്‍ട്ടിംഗ് ക മ്മറ്റി അംഗം പി.എം. അബുള്‍ നാസര്‍, നഗരസഭ സ്റ്റാന്റിംഗ് ചെയര്മാന്മാരായ കെ.അനീശന്‍, കെ.ലത ഇ.ചന്ദ്രശേഖരന് എം.എല്‍.എയുടെ പ്രതിനിധികളായ കെ.പത്മനാഭന്, ജി.വിഷ്ണു, കൗണ്‍സിലര്‍മാരായ ടി വി സുജിത്ത്, മായാ കുമാരി, ബ്ലോക്ക് പഞ്ചായത്തംഗം എ ദാമോദരന്‍, പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, റെ യില്‍വേ ഡവലപ്മെന്റ് കമ്മറ്റി ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി,കെ.പി.മോഹനന്, സത്താര്‍ ആവിക്കര, കാ ഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന്, സെ ക്രട്ടറി ബാബു കോട്ടപ്പാറ എ ന്നിവരുണ്ടായിരുന്നു.
