കാഞ്ഞങ്ങാട് : വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തില്‍ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍, യുവാക്കളെയും വരും തലമുറയെയും ലഹരിയില്‍ നിന്നും രക്ഷിയ്ക്കുക എന്ന വലിയ ദൗത്യത്തിന്റെ ഭാഗമായി ലഹരിയ്ക്കെതിരെ സുശക്തവും പഴുതുകള്‍ ഇല്ലാത്തതുമായ പ്രതിരോധമാര്‍ഗം തീര്‍ക്കുന്നതിനായി ചാമ്പ്യന്‍സ് സദ്ദാമുക്ക് ക്ലബ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു . സ്റ്റേറ്റ് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കെപി അബ്ദുല്‍ ഖാദര്‍ ഹാജി ജിസിസി അധ്യക്ഷത വഹിച്ചു. റിട്ട. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ജി രഘുനാഥ് ലഹരിക്ക് എതിരെയുള്ള ക്ലാസെടുത്തു .ജനമൈത്രി ബീറ്റ് ഓഫിസര്‍ പ്രദീപ് കോതോളി ,സലാം പുഞ്ചാവി ,അഷ്റഫ് ബോവിക്കാനം ,ടി പി സലാം ,തോട്ടുംപുറം മുഹമ്മദ് ഹാജിഎന്നിവര്‍ സംസാരിച്ചു. .ഖലീല്‍ പുഞ്ചാവി സ്വാഗതവും അസ്ഹറുദ്ധീന്‍ വി.കെ നന്ദിയും പറഞ്ഞു.
ചാമ്പ്യന്‍സ് സദ്ദാമുക്ക് ക്ലബ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു; റിട്ട. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ജി രഘുനാഥ് ലഹരിക്ക് എതിരെയുള്ള ക്ലാസെടുത്തു
