അങ്കക്കളരി ഒറ്റക്കോല മഹോത്സവത്തിന് നാള്‍മരം മുറിച്ചു

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകന്‍ കൊട്ടാരം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം2027 ഏപ്രില്‍ 7,8,9 തീയ്യതികളില്‍ നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന് ഭക്തി സാന്ദ്ര മായ അന്തരീക്ഷത്തില്‍ നാള്‍മരം മുറിച്ചു. തെക്കന്‍ ബങ്കളത്ത് നടന്ന ചടങ്ങില്‍ വിഷ്ണുമൂര്‍ത്തിയുടെയും രക്തചാമുണ്ഡിയുടെയുംവെളിച്ചപ്പാടന്‍മാരും ക്ഷേത്രം ആചാരസ്ഥാനികരും, കാലുവരക്കാരും, പാലായി ശ്രീ പാലാക്കൊഴുവല്‍ ഭഗവതിക്ഷേത്രം ആചാരസ്ഥാനികരും കൂട്ടായിക്കാരുംനാള്‍മരത്തിനു ചുറ്റും മൂന്നു വട്ടംപ്രദിക്ഷിണം വെച്ച് മഞ്ഞള്‍ക്കുറിയിട്ട് ശുദ്ധി വരുത്തിയതിനുശേഷം വിഷ്ണുമൂര്‍ത്തിയുടെ നര്‍ത്തകന്‍ ആചാരവിധിപ്രകാരംതിരുവായുധം കൊണ്ട് മൂന്ന് പ്രാവശൃംകൊത്തിട്ടു. തുര്‍ന്ന്
ക്ഷേത്രം കൊല്ലന്‍ രാമചന്ദ്രന്‍ ആചാരിയുടെ കാര്‍മ്മികത്ത്വത്തില്‍പെരുംകൊല്ലന്‍ കുഞ്ഞിക്കൃഷ്ണന്‍ കുണ്ടേംവയല്‍ രാവിലെ 9.31നും 11.41 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ നാള്‍മരം മുറിച്ചു.തുടര്‍ന്ന് പാലായി ശ്രീ പാലാക്കൊഴുവല്‍ ഭഗവതി ക്ഷേത്രം, വാലൃക്കാര്‍ ആര്‍പ്പുവിളികളോടും വാദൃഘോഷങ്ങളുടെ അകമ്പടിയോടെ നാള്‍മരം ചുമലിലേന്തി ഒറ്റക്കോല മഹോത്സവ സന്നിധിയില്‍ എത്തിച്ചു.ക്ഷേത്രത്തില്‍ അകമ്പാട് ചടങ്ങുകളും നടന്നു.ക്ഷേത്രം കോയ്മ കുറുവാട്ട് ഗോപാലന്‍ നായര്‍,ആഘോഷകമ്മറ്റിഅംഗങ്ങള്‍, ക്ഷേത്രകമ്മറ്റി, വിവിധ സബ് കമ്മറ്റികള്‍,തറവാട്ടുകാര്‍, ക്ഷേത്രം വാലൃക്കാര്‍, പാലായി ശ്രീ പാലാക്കൊഴുവല്‍ ഭഗവതി ക്ഷേത്രകമ്മറ്റി,നാട്ടുകാര്‍ തുടങ്ങി നൂറുകണക്കിന് ഭക്തര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് അന്നദാനവും നടന്നു.

 

error: Content is protected !!