കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍
(ടിഎസ്എസ്സി) ന്റെ കേരളത്തിലെ ഏക അക്കാദമിക് പാര്‍ട്ണറും ട്രെയിനിംഗ് പാര്‍ട്ണറും ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജി ട്രെയിനിംഗ് രംഗത്തെ പ്രഥമ ഇന്‍സ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയുടെ അത്യാധുനിക ലാബ് സൗകര്യങ്ങളോട് കൂടിയ കാസര്‍കോട് ഇന്‍സ്റ്റിറ്റ്യൂട്ട്, പഴയ ബസ് സ്റ്റാന്‍ഡിന് സമീപം നാലപ്പാട് യു കെ മാളില്‍ രാജ്യസഭ എം പി അഡ്വ. ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന സെമിനാറുകളില്‍ സൈബര്‍ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി ഉത്തംദാസ് ടി നിര്‍വഹിച്ചു. രംഗീഷ് കടവത്ത് ക്ലാസ്സുകള്‍ നയിച്ചു.കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍ കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും നിര്‍വ്വഹിച്ചു.വിവിധ വിഷയങ്ങളെക്കുറിച്ച് ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ, മാനേജിംഗ് ഡയറക്ടര്‍ മുത്തു കോഴിച്ചെന, പ്രശസ്ത കരിയര്‍ കോച്ചും മെന്ററുമായ ഷാന നസ്രീന്‍, ജെ സി ഐ ഇന്ത്യയുടെ പരിശീലകന്‍ സജിത് കുമാര്‍ വി കെ, ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ ചെയര്‍മാന്‍ ഡോ. ഹംസ അഞ്ചുമുക്കില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ച് നാഷണല്‍, ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് നേടിയവരേയും, തുടര്‍ന്ന് സംരംഭകരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കുള്ള
ലെവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കോണ്‍വക്കേഷന്‍ സെറിമണിയില്‍ എം പി അഡ്വ. ഹാരിസ് ബീരാന്‍, എം എന്‍ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി ആദരിച്ചു.
ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കിനാനൂര്‍, ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ കാസര്‍കോട് സെന്റര്‍ ഹെഡ് ഇബ്രാഹിം മിസ്ഹബ് ചൂരി എന്നിവര്‍ സംസാരിച്ചു.ഷുക്കൂര്‍ കോളിക്കര( സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, സി. ഒ. ഐ.), ഹനീഫ് കെ.എം.(കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍), സിജു കണ്ണന്‍(കാസര്‍കോട് പ്രസ്സ് ക്ലബ് പ്രസിഡന്റ്), മുഹമ്മദ് ഹലീം (ജനറല്‍ സെക്രട്ടറി, കെ. എം. സി. സി., ഡല്‍ഹി), അഷ്‌റഫ് നാല്‍ത്തടുക്ക (പ്രസിഡന്റ്, എം. ഡി. എ. കാസര്‍കോട്), വി.പി. അബ്ദുള്ള കുട്ടി (എം. ഡി, ഐ.എം. പി.ടി. ന്യൂഡല്‍ഹി), സുധീര്‍.കെ (എം. ഡി, ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ, കോഴിക്കോട്), രാകേഷ്. ബി. മേനോന്‍ (ജനറല്‍ മാനേജര്‍, ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ), അനൂപ്. കെ (അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ, കാസര്‍കോട് ), അനുകൂല്‍ രാജ് (ഫാക്കല്‍റ്റി ഹെഡ്, ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ, കാസര്‍കോട്) തുടങ്ങിയവരും ചടങ്ങില്‍സംസാരിച്ചു.
