പെരിയ എന്‍. എസ്. എസ്. കരയോഗം അനുമോദന യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു; കെ നീലകണ്ഠന്‍ എം എല്‍ എ കുടുംബ സംഗമം ചെയ്തു

പെരിയ: പെരിയ എന്‍. എസ്. എസ്. കരയോഗം അനുമോദനവും കുടുംബസംഗമം സംഘടിപ്പിച്ചു.
പെരിയ കരയോഗ ഹാളില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കുടുംബ സംഗമം ചെയ്തു .
ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കരിച്ചേരി പ്രഭാകരന്‍ നായര്‍ അധ്യക്ഷനായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. കെ.സബിത മുഖ്യതിഥിയായി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കോടോത്ത് ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് ഡോ. കുമാരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി ജയപ്രകാശ്, ഹോസ്ദുര്‍ഗ് വനിത സംഘം പ്രസിഡന്റ് ഉഷ എന്‍ നായര്‍, ടി രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട്, പി വി രവീന്ദ്രന്‍ നായര്‍ വേങ്ങയില്‍ വീട് , പീതംബരന്‍ നായര്‍, മുന്‍ കോട്ടയം കളക്ടറും റവന്യു മന്ത്രിയുടെ പേര്‍സണല്‍ സെക്രട്ടറിയുമായ ഡോ.പി. കെ. ജയശ്രി, സ്വര്‍ണ്ണലത ബാലചന്ദ്രന്‍ നായര്‍, മോഹന്‍കുമാര്‍,വി. കെ. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി പി. മുരളീധരന്‍ നായര്‍ സ്വാഗതവും ട്രഷറര്‍ മധു പൊന്നാരട്ട നന്ദിയും പറഞ്ഞു.

 

error: Content is protected !!