സ്മാര്‍ട്ട് പെരിയ വന്ദ്യജനോത്സവം: ജില്ലാതല കലാമേള നടത്തി

പെരിയ:സ്മാര്‍ട്ട് പെരിയ യുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായുള്ള ജില്ലാതല കലാമേള ‘വന്ദ്യജനോത്സവം ‘ നടത്തി.ചാലിങ്കാല്‍ ഗവ:എല്‍.പി. സ്‌കൂളില്‍ നടന്ന മേള നാര്‍ക്കോട്ടിക് വിഭാഗം ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് പെരിയ പ്രസിഡന്റ് കെ.ഐ.ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം ലീല ചന്ദ്രന്‍,കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് കെ സുകുമാരന്‍, ഗോപാലന്‍ ചാലിങ്കാല്‍, വി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. സ്മാര്‍ട്ട് പെരിയ സെക്രട്ടറി പി.ഗൗരി സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു. സിനിമാഗാനം , നാടന്‍ പാട്ട്, കവിതാലാപനം, മോണോആക്റ്റ്, പയമ പറയല്‍ തുടങ്ങിയ മത്സരം നടത്തി.

 

error: Content is protected !!