കാഞ്ഞങ്ങാട് :എയിംസ് അനുവദിക്കുന്നതിന് സ്ഥലം നിശ്ചയിക്കുന്നതില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെ ചോദ്യം ചെയ്ത് കൊണ്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ഹൈ കോടതിയില്‍ അഡ്വ. സുബീഷ് ഋഷികേശ് മുഖേന ഫയല്‍ ചെയ്ത ഹരജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റീസ് നിതിന്‍ ജംദാര്‍, ജസ്റ്റീസ് എസ്.മനു എന്നിവരുടെ ബഞ്ച് കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ട രീതിയില്‍ ഉള്ള സത്യവാങ്മൂലം ഹാജരാക്കാതെ ഒളിച്ച് കളിക്കുന്നതായി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ കുറ്റപ്പെടുത്തി. കേന്ദ്ര മാന ദണ്ഡങ്ങള്‍ പാലിച്ചാണോ എയിംസ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയത് എന്ന കോടതിയുടെ ചോദ്യത്തിന് ഈ ആവശ്യത്തിനായി സ്ഥലം അക്വയര്‍ ചെയ്തിട്ടുണ്ടെന്നും, പണം അനുവദിച്ചിട്ടുണ്ടെന്നും സംരക്ഷണ ഭിത്തി പണിയുന്നുണ്ടെന്നും ഒക്കെ ഒഴുക്കന്‍ മട്ടിലുള്ള സത്യവാങ്മൂലം നല്‍കിയതിലൂടെ എയിംസ് വിഷയത്തില്‍ സര്‍ക്കാരിന് പലതും ഒളിച്ച് വെക്കാനുണ്ടെന്നത് ഉറപ്പായെന്ന് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട്, കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി, ട്രഷറര്‍ സലീം സന്ദേശം ചൗക്കി എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെഅറിയിച്ചു.
എയിംസ് വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ച് കളിക്കുന്നു: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ
