ജനാധിപത്യ മഹിള അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ പഠന ക്ലാസ് നടന്നു

കാഞ്ഞങ്ങാട് : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പഠന ക്ലാസ് നടത്തി. .സംഘടന ,വര്‍ഗ്ഗീയതയും സ്ത്രീകളും എന്നീ വിഷയങ്ങളിലാണ് ക്ലാസ്സ് നടന്നത്. മേലാം ങ്കോട്ട് എകെജി മന്ദിരത്തില്‍ നടന്ന ക്ലാസ്സ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ: സെറീന സലം ക്ലാസ് കൈകാര്യം ചെയ്തു. . ഏരിയാ പ്രസിഡണ്ട് പി എ ശകുന്തള അധ്യക്ഷത വഹിച്ചു.
ജില്ലാവൈസ്പ്രസിഡന്റ് സുനുഗംഗാധരന്‍,ജില്ലാകമ്മറ്റി അംഗങ്ങളായ ദേവീരവീന്ദ്രന്‍ ,അഡ്വ ബിന്ദു എന്നിവര്‍ സംസാരിച്ചു .ഏരിയാകമ്മറ്റി സെക്രട്ടറി കെ വി സുജാത സ്വാഗതം പറഞ്ഞു ..

 

error: Content is protected !!