കാഞ്ഞങ്ങാട്: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ചിത്താരി ഡയാലിസിസ് സെന്റര്‍ സൗജന്യ കിഡ്നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്റസയിലാണ് ക്യാമ്പ് നടക്കുക. ചിത്താരി ഡയാലിസിസ് സെന്ററിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത് . കിഡ്നി സംബന്ധമായ അസുഖങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ആവശ്യമായ ആരോഗ്യ നിര്‍ദേശങ്ങളും ലഭ്യമാക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 7736613035, 9847141910 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
—
