ഖാദി തൊഴിലാളികള്‍ക്ക് വിഷു കിറ്റ് വിതരണം ചെയ്തു; ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സാജിദ് മൗവ്വല്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി

കാഞ്ഞങ്ങാട് : പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ ഒമ്പതാമത് ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട്ടെയും കരിച്ചേരിയിലെയും ഖാദി തൊഴിലാളികള്‍ക്ക് വിഷു കിറ്റ് വിതരണം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സാജിദ് മൗവ്വല്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവീന്ദ്രന്‍ കരിച്ചേരി, സുന്ദരന്‍ കുറിച്ചിക്കുന്ന്,ചന്തുക്കുട്ടി പൊഴുതല, ചന്ദ്രന്‍ തച്ചങ്ങാട്, മഹേഷ് തച്ചങ്ങാട്, ജയശ്രീ മാധവന്‍, പുഷ്പ, കണ്ണന്‍ കരുവാക്കോട്, മണി പൊട്ടംകുളം, അഷ്‌റഫ് പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. തച്ചങ്ങാട് ബാലകൃഷ്ണന്റെ അനുസ്മരണ പരിപാടിയുടെ ഭാഗമായി നാളെ രാവിലെ 9 മണിക്ക് തച്ചങ്ങാട് ടൗണില്‍ പുഷ്പാര്‍ച്ചന. വൈകുന്നേരം 4 മണിക്ക് അനുസ്മരണ സമ്മേളനവും 4-ാമത് പുരസ്‌കാര വിതരണവും കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനംചെയ്യും.

error: Content is protected !!