ഭക്ഷ്യധാന്യ ഉല്‍പാദവിപണി കീഴടക്കാന്‍ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ‘കുന്നുമ്മല്‍ പ്രൈഡ്’; വിതരണ ഉദ്ഘാടനം നാളെ ഉച്ചക്ക് എമിറേറ്റ്‌സ് ഹോട്ടലില്‍ കൃഷി മന്ത്രി പി പ്രസാദ് നിര്‍വഹിക്കും

കാഞ്ഞങ്ങാട് : ഭക്ഷ്യധാന്യ ഉല്‍പാദന രംഗത്ത് കാഞ്ഞങ്ങാട്ടുനിന്നും ഒരു സഹകരണ മാതൃക. വിപണി കീഴടക്കാന്‍ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ‘കുന്നുമ്മല്‍ പ്രൈഡ്’. അജാനൂര്‍ പഞ്ചായത്തിലെ തരിശായി കിടന്ന പാടങ്ങള്‍ കൃഷിക്കായി ഭൂവുടമകള്‍ വിട്ടുനല്‍കി. നാട്ടിലെ കര്‍ഷകര്‍ ബാങ്കിനൊപ്പം ചേര്‍ന്നു. ജൈവ കൃഷിയില്‍ വന്‍പയര്‍, ചെറുപയര്‍ നൂറുമേനി വിളവെടുപ്പ്. കാര്‍ഷിക മേഖലയില്‍ പ്രാഥമിക കാര്‍ഷിക സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ നാട്ടിലെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും .ഗുണകരമാകുംവിധം ഉപയോഗപ്പെടുത്താന്‍ നിശ്ചിത ഇടവേളകളില്‍ ഗുണമേന്മയുള്ള വ്യത്യസ്ഥ ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി കുന്നുമ്മല്‍ പ്രൈഡ് വിപണിയിലെത്തും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ബല്ല, അജാനൂര്‍ പഞ്ചായത്തുകളിലും പിന്നീട് ഇതര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ബാങ്കിലെ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് ബാങ്കിങ്ങ് പ്രവര്‍ത്തന ങ്ങളുടെ ഇടവേളകളില്‍ പാക്കിങ്ങ്, പ്രോസസിങ് കാര്യക്ഷമമാക്കി. നാടാകെ ബാങ്കിന്റെ ജനക്ഷേമ ഇടപെടലില്‍ ഒപ്പം ചേര്‍ന്നു. ഒരു കിലോ വന്‍പയറിന് 100 രൂപയാണ് വില. വിപണനോദ്ഘാടനം ഏപ്രില്‍ 1ന് ചൊവ്വാഴ്ച പകല്‍ 2 ന് ഹോട്ടല്‍ എമിറേറ്റ്‌സില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും. പ്രമുഖ വ്യാപാരി എച്ച് ഗുരുദത്ത് പൈ കുന്നുമ്മല്‍ പ്രൈഡ് ഏറ്റുവാങ്ങും. ബാങ്ക് പ്രസിഡന്റ് എം. രാഘവന്‍ അധ്യക്ഷനാവും. അംഗ സമാശ്വാസ നിധി അപകട മരണ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ വിതരണം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ, ജോയിന്റ് രജിസ്റ്റര്‍ കെ. രസിത, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ രാഘവേന്ദ്ര, ഡെപ്യൂട്ടിരജിസ്ട്രാ വി.ചന്ദ്രന്‍,അസിസ്റ്റാന്റ് രജിസ്റ്റര്‍ ലോഹിതാക്ഷന്‍, നഗരസഭാ കൗണ്‍സിലര്‍ എം ശോഭ ,മത്സ്യഫെഡ് ഡയറക്ടര്‍വിവരം ആശുപത്രി പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍, അഡ്വ. കെ. രാജ് മോഹനന്‍, എം. പൊക്ലന്‍, കെ വി രാഘവന്‍, എം സേതു, സി കെ. ആസിഫ്, മുഹമ്മദ് മുറിയനാവി, കെ വി .വിശ്വനാഥന്‍തുടങ്ങിയവര്‍ ആശംസകള്‍ നേരും. വൈസ് പ്രസിഡണ്ട് വിഗിനിഷ് സ്വാഗതവും സെക്രട്ടറി വിവി ലേഖന ന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് എം. രാഘവന്‍, സെക്രട്ടറി വി.വി ലേഖ, വൈസ് പ്രസിഡന്റ് വി. ഗിനീഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ.വി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!