കരിന്തളം: ലഹരി വ്യാപനത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനും കാര്യംങ്കോട് റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും വനിതാ വേദിയും സംയുക്തമായി ഇന്ന് രാവിലെ കൂട്ടയോട്ടം സംഘടിപ്പിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച കുട്ടയോട്ടം എസ്.ഐ.സി .കെ മുരളീധരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. റെഡ് സ്റ്റാര്‍ ക്ലബ്ബ് പ്രസിഡണ്ട് ടി. ബാബു അധ്യക്ഷനായി. എസ്.ഐ മാരായ കെ.വി രതീശന്‍ ,എ വി ശ്രീകുമാര്‍ ,കെ വി പ്രദീപ്, എം. മഹേന്ദ്രന്‍,നീലേശ്വരം പ്രസ്സ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, മുന്‍ സംസ്ഥാന കബഡി താരം രാജീവന്‍ കൊയാമ്പുറം, പരിപ്പുവട പ്രകാശന്‍,ജനമൈത്രി ബീറ്റ് ഓഫീസര്‍ രാജേഷ് കുഞ്ഞു വീട്ടില്‍, ദിലീഷ് പള്ളിക്കൈ, സ്റ്റേഷന്‍ റൈറ്റര്‍ സജിത്ത് ടി.വി ക്ലബ്ബ് സെക്രട്ടറി കെ.വി. രജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂട്ടയോട്ടത്തിനുശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.നിലേശ്വരം പോലീസ് സ്റ്റേഷന്‍ മുതല്‍ കാര്യങ്കോട് വരെ നടത്തിയ കൂട്ടയോട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ലഹരിവ്യാപനം തടയുന്നതിനായി നീലേശ്വരം പോലീസിന്റെ നേതൃത്വത്തില്‍ ‘ധീര ‘ എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതിന്റെ ആദ്യ പരിപാടിയായാണ് ഇന്ന് കൂട്ടയോട്ടംസംഘടിപ്പിച്ചത്.
ലഹരിവ്യാപനത്തിനെതിരെ നീലേശ്വരം പോലീസ് കൂട്ടയോട്ടം സംഘടിപ്പിച്ചു
