കാസര്‍കോട്: ഭാരതീയ വിചാര കേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 30 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 30ന് കാസര്‍കോട് വിദ്യാനഗറിലുള്ള ചിന്മയ ശതാബ്ദി ഹാളില്‍ വെച്ച് സ്വാമി വിവിക്താനന്ദ ദീപപ്രോജ്ജ്വലനം നടത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രജ്ഞാപ്രവാഹിന്റെ അഖില ഭാരതീയ സംയോജകന്‍ ജെ .നന്ദകുമാര്‍ വിഷയാവതരണം നടത്തും.ജില്ലാ പ്രസിഡന്റ്
മുരളീധരന്‍ പാലമംഗലം അധ്യക്ഷം വഹിക്കും. തുടര്‍ന്ന് നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ പുതുമന പങ്കെടുക്കും. ഡോ.കെ ഐ ശിവപ്രസാദ്സ്വാഗതം പറയും.
ഭാരതീയ വിചാര കേന്ദ്രം സെമിനാര്‍ നാളെ
