കാഞ്ഞങ്ങാട്: കുഞ്ഞുമക്കള്‍ പോലും ദുരിതമനുഭവിക്കുന്ന വൃക്ക രോഗികള്‍ക്ക് കൈത്താങ്ങാവുകയാണ്. വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ചിത്താരിയില്‍ പ്രവര്‍ത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിനാണ് സൈക്കിള്‍ വാങ്ങാനായി തന്റെ സമ്പാദ്യ കുടുക്കയില്‍ കൂട്ടിവെച്ച പൈസ ആറു വയസ്സ്കാരന് സൈന്‍ മാലിക്ക് നല്‍കിയത്. മാണിക്കോത്ത് കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം തരം വിദ്യാര്‍ത്ഥിയാണ് സൗത്ത് ചിത്താരിയിലെ ഷിഹാബ് തായലിന്റെയും സിലിജയുടെയും മകനായ സൈന്‍ മാലിക്ക്. ചിത്താരി ഡയാലിസിസ് സെന്റര്‍ ഗള്‍ഫ് പ്രതിനിധി റഷീദ് കൂളിക്കാട്ഏറ്റുവാങ്ങി.
സൈക്കിളെന്ന സ്വപ്നം മാറ്റിവെച്ചു; സമ്പാദ്യ കുടുക്കയിലെ പണം ഡയാലിസിസ് സെന്ററിന് നല്കി ഒന്നാം ക്ലാസ്സുകാരന്
