കരിന്തളം:ഉത്സവാന്തരീക്ഷത്തില്‍ കീഴ്മാല എ എല്‍ പി സ്കൂളിന്റെ 73-ാംവാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു .പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും നാട്ടുകാരുമായി നിരവധി ആളുകള്‍ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു.പിടിഎ പ്രസിഡണ്ട് ടി ആര് പ്രജോദ് അധ്യക്ഷത വഹിച്ചു.
എല്‍ എസ് എസ് കുട്ടികള്‍ക്കുള്ള അനുമോദനം ചിറ്റാരിക്കാല്‍ ബി പി സി ഷൈജു ബിരിക്കുളവും നാലാം ക്ലാസില്‍ നിന്നും പോകുന്ന കുട്ടികള്‍ക്കുള്ള സ്നേഹോപഹാരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ വി അജിത് കുമാറും അംഗണ്‍വാടി കുട്ടികള്‍ക്കുള്ള ഉപഹാരം വല്‍സല ടീച്ചറും വിതരണം ചെയ്തു.കൃഷ്ണന് മാസ്റ്റര്‍ എന്‍ഡോമെന്റ് രാജന് മാസ്റ്റര്‍ വിതരണം ചെയ്തു.കുട്ടികള്‍ക്കുള്ള സമ്മാന വിതരണം പഞ്ചായത്തംഗം ഉമേശന് വേളൂര്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ടി എസ് ബിന്ദു, എസ് എം സി ചെയര്മാന് എം മനോഹരന്, സ്കൂള്‍ മാനേജര്‍ എം കെ ചന്ദ്രന്, പിടിഎ വൈസ് പ്രസിഡണ്ട് ടി രമേശന്, എം പി ടി എ പ്രസിഡണ്ട് ആതിര ഷിനോബ്,പി ചന്ദ്രന്,നാരായണന് കുന്നത്ത്,വാസു കരിന്തളം എന്നിവര്‍ സംസാരിച്ചു .സ്കൂള്‍ പ്രധാന അധ്യാപിക എന്‍ എം പുഷ്പലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജനി കെ വി നന്ദിയും പറഞ്ഞു.തുടര്‍ന്ന് സ്കൂള്‍ കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും കൈകൊട്ടിക്കളിയും അരങ്ങേറി.
