കാഞ്ഞങ്ങാട് : ഈ മാസം 31 ന് വിരമിക്കുന്ന കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്ത് വരുന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ വി.കെ വിജയന്‍, കെ.വി രാജീവന്‍, ടി.കെ വേണുഗോപാലന്‍, പി സുരേഷ് ബാബു, ടി.കെ ഹൈദര്‍ എന്നിവര്‍ക്ക് കേരള പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമുചിതമായ യാത്രയയപ്പ് സംഘടിപ്പിച്ചു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനവും സ്‌നേഹോപഹാര വിതരണവുജില്ലാ പോലീസ് മേധാവി ഡി ശില്‍പ ഐപിഎസ് നിര്‍വ്വഹിച്ചു.കെ പി ഓ എ ജില്ല പ്രസിഡന്റും പി അജിത്ത്കുമാര്‍ അദ്ധ്യക്ഷനായി. അഡിഷണല്‍ എസ് പി പി ബാലകൃഷ്ണന്‍ നായര്‍, എസ് എസ് ബി ഡിവൈഎസ്പി സിബി തോമസ്,കെ പി ഓ എ സംസ്ഥാന ജോ.സെക്രട്ടറി പി.പി മഹേഷ്, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എം സദാശിവന്‍, പോലീസ് സഹകരണ സംഘം പ്രസിഡന്റ് ഗിരീഷ് ബാബു ടി, കെ പി എ ജില്ല പ്രസിഡന്റ് ബി രാജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ പി എ ജില്ല ജോ.സെക്രട്ടറി ടി.വി പ്രമോദ് സ്വാഗതവും ജില്ല സെക്രട്ടറി എ.പി സുരേഷ് നന്ദിയുംപറഞ്ഞു.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്ത് വരുന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യാത്രയയപ്പ് ഒരുക്കി
