കാഞ്ഞങ്ങാട് : വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇ.എം.എസ് അനുസ്മരണവും ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ രാജ്മോഹന്‍ ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് ടി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ചടങ്ങില്‍ വെച്ച് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഹരിത കര്‍മ്മ സേന അംഗങ്ങളായ സൗമ്യ, രാജിത എന്നിവരെ ആദരിച്ചു. സിപിഐഎം ചിത്താരി ലോക്കല്‍ സെക്രട്ടറി പി കൃഷ്ണന്‍, സിപിഐഎം ചിത്താരി ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഏ ഗംഗാധരന്‍, സിപിഐഎം വേലാശ്വരം ബ്രാഞ്ച് സെക്രട്ടറി ജ്യോതിഷ് ടി പി, വിശ്വഭാരതി ക്ലബ്ബ് സെക്രട്ടറി അജയന്‍ പി വി എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ഷനില്‍ കുമാര്‍ സ്വാഗതവും രാജന്‍ കെ പി നന്ദിയുംപറഞ്ഞു.
