മയ്യിച്ചയില്‍ ഇ.എം.എസ്.എ .കെ.ജി അനുസ്മരണം സംഘടിപ്പിച്ചു; സി .പി.ഐ.എം കാസര്‍കോട് ഡി.സി.അംഗം വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു

മയ്യിച്ച ഏ.കെ.ജി.സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇ .എം.എസ്, എ.കെ.ജി. അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സി .പി.ഐ.എം കാസര്‍കോട് ഡി.സി.അംഗം വി.വി.രമേശന്‍ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.ക്ലബ്ബ് പ്രസിഡന്റ് കെ.രാജേഷ് അദ്ധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ എം.മഞ്ജുഷ, സി.പി.ഐ.എം.ചെറുവത്തൂര്‍ എല്‍.സി.അംഗം കെ .എം.ഗിരീഷ്, മയ്യിച്ച പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരായ കെ.രാജീവന്‍, എം.അച്ചുതന്‍ മാസ്റ്റര്‍,എ.കെ.ജി. വായനശാല സെക്രട്ടറി വിപിന്‍ കൃഷ്ണന്‍, വനിതാ വേദി സെക്രട്ടറി ഷീജ ചന്ദ്രന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി.കെ ബാലകൃഷ്ണന്‍ സ്വാഗതവും ജോ. സെക്രട്ടറി എം.പി.രഞ്ജിത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വനിതാ വേദിയുടെ തിരുവാതിര, ക്ലബ്ബ് അംഗങ്ങളുടെ ലഹരി വിരുദ്ധ സന്ദേശ ആലാമിക്കളി, ഹാഷ്മി സ്മാരക കലാവേദി ചാനടുക്കം &ഡി. വൈ. എഫ്. ഐ. ചീമേനി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ കനലെരിയും കാലം നാടക നൃത്തശില്പംഅരങ്ങേറി.

error: Content is protected !!