കാഞ്ഞങ്ങാട് : ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തില്‍ പൂരോല്‍സവത്തിന്റെ ഭാഗമായി ക്ഷേത്ര കലാ സാംസ്‌കാരിക സമിതിയുടെ കീഴില്‍പൂരക്കളി പരിശീലനം ആരംഭിച്ചു ഏപ്രില്‍ രണ്ട് മുതല്‍ 10 വരെയാണ് പൂരമഹോല്‍സവം നടക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 11 മണിക്ക് പൂവിടലും രാത്രി എഴുന്നള്ളത്തും നടക്കും.ഏപ്രില്‍ 9 ന് മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തെ പ്രതിനി ധികരിച്ചു കൊണ്ട് ഗോപാലകൃഷണന്‍ പണിക്കര്‍ മടിക്കൈയും നാദക്കോട്ട് കഴകത്തെ പ്രതിനിധികരിച്ച് കൊടക്കാട്ട് ജനാര്‍ദനന്‍ പണിക്കരും തമ്മില്‍ മറത്തുകളി മുളവന്നൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടക്കും 10 ന് രാവിലെ ആണ്ടും പള്ളും പാടല്‍, തുടര്‍ന്ന് കിണറ്റുകര ആറാട്ട്, തുടര്‍ന്ന് തെയ്യംപൂരംകുളിക്കല്‍.
പൂരോല്‍സവത്തിന്റെ വരവ് അറിയിച്ചു കൊണ്ട് പൂരക്കളി പരിശീലനം ആരംഭിച്ചു
