ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച പാടി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാസര്‍കോട്: ദുബായില്‍ കാറപകടത്തില്‍ മരിച്ച ചെര്‍ക്കള പാടി സ്വദേശി ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാറപകടമുണ്ടായത്. ശ്രീരാജും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ശ്രീരാജ് അടക്കം രണ്ട് പേര്‍ മരിച്ചു. ദുബായിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച രാവിലെ എട്ടു മണിയോടെ നാട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ദുബായിയില്‍ എസി മെക്കാനിക്കായിരുന്നു ശ്രീരാജ്. കഴിഞ്ഞ ജനുവരി അവസാനമാണ് നാട്ടില്‍ നിന്നും തിരിച്ചു പോയത്. പരേതനായ വള്ളിയോടന്‍ കുഞ്ഞമ്പു നായരുടെയും സാവിത്രിയുടെയും മകനാണ്. ശ്രീജേഷ് സഹോദരനാണ്.

error: Content is protected !!