പൊതു പരീക്ഷ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

അജാനൂര്‍ : സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും സമസ്ത പൊതു പരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. അഞ്ചാം തരത്തില്‍ നിന്നും ടോപ് പ്ലസ് നേടിയ ഉമര്‍ മുക്താര്‍,ആയിഷത്ത് വാഫിയ, ഖദീജ എന്നിവരെയാണ് അനുമോദിച്ചത്.സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ മാട്ടുമ്മല്‍ സ്‌നേഹോപഹാരം കൈമാറി.സദര്‍ മുഅല്ലിം ജുനൈദ് റഹ്‌മാനി,ഭാരവാഹികളായ അബ്ദുള്ള വളപ്പില്‍, നൗഷാദ് മുല്ല,സി. എച്ച്. മുഹമ്മദ് കുഞ്ഞി, ഷാഫി ചിത്താരി, ബഷീര്‍ ചിത്താരി, എ. കെ. അബ്ദുല്‍ റഹിമാന്‍,സി. കെ. കരീം, സി. കെ. അലി,സി. കെ.നൗഷാദ് തുടങ്ങിയവര്‍സംബന്ധിച്ചു

error: Content is protected !!