കാഞ്ഞങ്ങാട് : ഭാരതീയ സന്യാസി സമൂഹത്തിലെ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആയി പ്രയാഗ് രാജ് കുംഭമേളയില്‍ സ്ഥാനാരോഹണം ചെയ്ത സ്വാമി ആനന്ദവനം ഭാരതി കാഞ്ഞങ്ങാട്ടെത്തും. ഏപ്രില്‍ 12 ന് ശനിയാഴ്ച ഹോസ്ദുര്‍ഗ് നിത്യാനന്ദാശ്രമത്തിലാണ് സ്വീകരണ ചടങ്ങ്. ഇക്കുറി നടന്ന പ്രയാഗ് രാജ് കുംഭമേളയില്‍ പങ്കെടുത്തവരുടെ സംഗമവും ഇതോടനുബന്ധിച്ച് നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 2.30 ന് നിത്യാനന്ദാശ്രമത്തില്‍ ചേരും. വിവരങ്ങള്‍ക്ക്:9447650629.
ജൂനാ അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഏപ്രില്‍ 12 ന് കാഞ്ഞങ്ങാട്ട്: സംഘാടക സമിതി രൂപീകരണം നാളെ
