കാഞ്ഞങ്ങാട് : കൂളിയങ്കാല്‍ സ്‌കൂളിന് സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അഞ്ഞൂറിലേറെ പാന്‍മസാല പാക്കറ്റുകള്‍ പിടികൂടി. കടയുടമ ആറങ്ങാടിയിലെ എം.അലവി (66) ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്കാണ് 58 പെട്ടികളിലായി ചാക്കില്‍ സൂക്ഷിച്ച
പാന്‍മസാല പാക്കറ്റുകള്‍ പിടികൂടിയത്. സ്‌കൂളില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് കട പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ വില്‍പ്പന നടത്തുന്നതായുള്ള സൂചനയെ തുടര്‍ന്നാണ് കട റെയ്ഡ് ചെയ്ത് ലഹരി പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് കട പരിശോധിക്കാനെത്തിയപ്പോള്‍ വ്യാപാരി ബഹളമുണ്ടാക്കിയെങ്കിലും പോലീസ് നടപടി തുടരുകയായിരുന്നു.
കൂളിയങ്കാലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പാന്‍മസാല പാക്കറ്റുകള്‍ പിടികൂടി :കടയുടമ അറസ്റ്റില്‍
