കാഞ്ഞങ്ങാട്: മോട്ടോര്‍ വാഹന നിയമ ഭേദഗതി 2019 ലെ തെറ്റായ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ ക്ഷേമനിധി പ്രഖ്യാപിക്കുക, ഇന്ധന വില കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് ഇന്ത്യാ റോഡ് ട്രാന് പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് മാര്‍ച്ച് 24ന് നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന ഓട്ടോ തൊഴിലാളി യൂണിയന് സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി.രാഘവന് ഏരിയ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് യാത്രയയപ്പ് നല്കി. ഏരിയ പ്രസിഡണ്ട് എം. പൊക്ലന്‍, ജില്ലാ കമ്മറ്റി അംഗം യു.കെ പവിത്രന്, ഏരിയ കമ്മറ്റി അംഗങ്ങളായ സി.എച്ച് കുഞ്ഞമ്പു , സി. ബാലകൃഷ്ണന്, ഉണ്ണി പാലത്തിങ്കാല്‍, ഫൈസല്‍ മെട്രോ, രാജീവന് കണ്ണികുളങ്ങര, പ്രമോദ് മണലില്‍, ഷാഹുല്‍, പി. ആര്.രാജു, അനില്‍കുമാര്‍, ഗോപി പാലക്കി എന്നിവര്‍പങ്കെടുത്തു.
മാര്‍ച്ച് 24 പാര്‍ലിമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന ഏരിയ സെക്രട്ടറി പി.രാഘവന് യാത്രയയപ്പ് നല്കി
