ഇരിയ :കാട്ടുമാടം ജവഹര്‍ ക്ലബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് വേദിയില്‍ ഇഫ്താര്‍ സംഗമം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് രാജന് പെരിയ അധ്യക്ഷനായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന് മുഖ്യാതിഥി ആയി. മുസ്തഫ പാറപ്പള്ളി, പി എം അഗസ്റ്റിന്, കെ. വി ഗോപാലന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ് ആര്, രജനി നാരായണന്, ഇരിയ ജുമ മസ്ജിദ് സെക്രട്ടറി കെ ഉമ്മര്‍, മഹമൂദ്, ജിജോമോന് കെ. സി, കെ ടി കണ്ണന്, എം സതീശന് ഇരിയ, കുഞ്ഞികൃഷ്ണന്, വിഷ്ണു കാട്ടുമാടം, രേഷ്മ ജയരാജ് എന്നിവര്‍സംസാരിച്ചു.
ജവഹര്‍ നാട്ടുത്സവ് വേദിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
