കോട്ടപ്പാറ : വാഴക്കോട്ഗവ: എല്‍പി സ്കൂള്‍ പഠനോത്സവവും സംയുക്ത ഡയറി പ്രകാശനവും നടന്നു. ഗ്രാമപഞ്ചായത്ത് അംഗം എ വേലായുധന് ഉദ്ഘാടനം ചെയ്തു. അക്കാദമിക മികവുകളുടെ നിറവാര്‍ന്ന അവതരണം ഒരു പുതിയ അനുഭവം പകര്‍ന്നു. ക്ലാസ്സ് തലത്തിലും സ്കൂള്‍ തലത്തിലും മുഴുവന്‍ രക്ഷിതാക്കളും പങ്കെടുത്തത് നവ്യാനുഭവമായി ഏതൊരു വിദ്യാലയത്തോടും കിടപിടിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം ഒന്നാം തരത്തിലെ വിദ്യാര്‍ത്ഥികളുടെ സംയുക്ത ഡയറി ഇതളുകള്‍ പ്രകാശനം ചെയ്തു. കൂടുതല്‍ ഡയറി കളെഴുതിയ വിഷ്ണുപ്രിയയെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ബിജു തുമ്പയില്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര് പി.കെ ബിജു സ്വാഗതം പറഞ്ഞു. എസ്.എം സി ചെയര്മാന് സുകുമാരന്‍ സംസാരിച്ചു. അധ്യാപകരായ ബി നിഷാന്ത്, കെ. രോഹിണി, എം ഷീബ, പി ശാരദ എന്നിവര്‍നേതൃത്വംനല്‍കി.
