സംസ്ഥാന ഐടിഐ കലോത്സവം: ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം

നീലേശ്വരം/ബങ്കളം: സംസ്ഥാന ഇന്റര്‍ ഐടിഐ യൂണിയന്‍ കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് മടിക്കൈ ബങ്കളത്ത് തുടക്കമായി. സ്റ്റേജ് രണ്ടില്‍ പെണ്‍കുട്ടികളുടെ മോണോആക്റ്റ്, സ്റ്റേജ് മൂന്നില്‍ പെണ്‍കുട്ടികളുടെ ലളിതഗാനത്തോടെയുമാണ് ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായത്. 25ന് ഓഫ് സ്റ്റേജിനങ്ങളും 26 ന് സ്റ്റേജ് ഇനങ്ങളുമാണ്. സംസ്ഥാനത്തെ 32 ഐടിഐകളില്‍നിന്നും ആയിരത്തോളം പ്രതിഭകളാണ് രണ്ട് ദിവസത്തെ മത്സരത്തില്‍ മാറ്റുരക്കുന്നത്. 41 ഇനങ്ങളിലായാണ് മത്സരം. തേജസ്വിനി, പയസ്വിനി, ഷിറിയ, ഉപ്പള എന്നീ പേരിലാണ് വേദികള്‍. 25ന് വൈകിട്ട് 5 ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനംചെയ്യും. സ്‌കോര്‍ അടിസ്ഥാനമാക്കി ഓവറോള്‍ ചാമ്പ്യന്‍, റണ്ണേഴ്‌സ് അപ്, കലാപ്രതിഭ, കലാതിലകം എന്നിവരെ തെരഞ്ഞെടുക്കും. കലോത്സവം നാടിന്റെ ഉത്സവമാക്കാനുള്ള പരിശ്രമത്തിലാണ് വി പ്രകാശന്‍ വര്‍കിംങ് ചെയര്‍മാനും അഭിചന്ദ് കണ്‍വീനറുമായ സംഘാടക സമിതിയും നാട്ടുകാരും.

 

error: Content is protected !!