സംസ്ഥാന യോഗാസന ചാമ്പ്യന്‍ഷിപ്പ് : സംഘാടക സമിതി രൂപീകരണ യോഗം നാളെ കാലിക്കടവില്‍

കാഞ്ഞങ്ങാട്: യോഗ അസോസിയേഷന്‍ ഓഫ് കേരളയും കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് സംസ്ഥാന സ്‌പോര്‍ട്‌സ് യോഗാസന മത്സരം 2026 ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ കാലിക്കടവില്‍ വെച്ച് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും വിജയിച്ചു വരുന്ന 800-ലധികം യോഗ അഭ്യാസികളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
?8 മുതല്‍ 80 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കായി വിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ വിഭാഗത്തിന് പുറമെ, ആര്‍ട്ടിസ്റ്റിക് സോളോ, ആര്‍ട്ടിസ്റ്റിക് പെയര്‍, റിഥമിക് പെയര്‍, ഫ്രീഫ്‌ലോ യോഗാ ഡാന്‍സ് തുടങ്ങിയ ആകര്‍ഷകമായ ഇനങ്ങളും മത്സരത്തിലുണ്ടാകും. ഈ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും പ്രത്യേക ഗ്രേസ് മാര്‍ക്കിനും സംവരണത്തിനും അര്‍ഹതയുണ്ടായിരിക്കും.
?ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി ഒരു സംഘാടക സമിതി രൂപീകരിക്കുന്നതിനുള്ള യോഗം നാളെ (2026 ജൂണ്‍ 26, വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കാലിക്കടവ് ശ്രീ കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേരും. യോഗത്തില്‍ എല്ലാ കായിക പ്രേമികളും സംഘടനാ പ്രതിനിധികളും പങ്കെടുത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് യോഗ അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ്/സെക്രട്ടറി അറിയിച്ചു.
?കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495654737, 9495066844 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

error: Content is protected !!