കെ. എസ്. ടി. എ. സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഭിന്നശേഷി നിയമനത്തിനായി തസ്തിക മാറ്റിവെച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ മറ്റ് നിയമനങ്ങള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ.എസ്.ടി.എ. ജില്ലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണ കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു ശ്യാംഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.ഹരിദാസ്, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എം.ഇ. ചന്ദ്രാംഗദന്‍ , എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.വി. രാജേഷ് നന്ദിയും പറഞ്ഞു. മാനേജ്‌മെന്റുകളും ഉദ്യോഗസ്ഥരും നിലവിലെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി കാലതാമസം കൂടാതെ നിയമനാംഗീകാരം നല്‍കണമെന്നും ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റി വെച്ചാല്‍ മറ്റു നിയമനങ്ങള്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട വിധി മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ധര്‍ണ്ണസംഘടിപ്പിച്ചത്.

error: Content is protected !!