ഇന്റര്‍ യൂണിവേഴ്‌സിറ്റി നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ തിളങ്ങി കേന്ദ്ര സര്‍വകലാശാല

പെരിയ: 38ാമത് ഇന്റര്‍ യൂണിവേഴ്‌സിറ്റി നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ തിളങ്ങി കേരള കേന്ദ്ര സര്‍വകലാശാല. ന്യൂഡല്‍ഹി അമിറ്റി യൂണിവേഴ്സിറ്റിയില്‍ നടന്ന ഫെസ്റ്റിവലില്‍ സ്പോട്ട് ഫോട്ടോഗ്രാഫി, ഫോക്ക് ഓര്‍ക്കസ്ട്ര എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ സമ്മാനം നേടി. സ്പോട്ട് ഫോട്ടോഗ്രാഫിയില്‍ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥി അനുരാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അക്ഷയ് ആര്‍.കെ, ചന്ദന നാഥ്, സൂര്യകാന്ത് എന്‍.എം, മണികണ്ഠ എസ്, പാര്‍വ്വതി എസ്, കൃഷ്ണദേവ് എം. മദനന്‍, ലിബിന്‍ കെ.പി.വി, മാളവിക ഉദയന്‍, സരിഗ ആര്‍ എന്നിവരുള്‍പ്പെട്ട സംഘം ഫോക്ക് ഓര്‍ക്കസ്ട്രയില്‍ മൂന്നാമതെത്തി. രാജ്യത്തെ 148 സര്‍വകലാശാലകളില്‍ നിന്നായി 2500ലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയിലാണ് നേട്ടം. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കാവ്യ പി. ഹെഗ്ഡെ, അസിസ്റ്റന്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. രാജേന്ദ്ര ബൈക്കാഡി എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. ശ്രാവണ കെ, അസിസ്റ്റന്റ് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. ബിന്ദു ടി.വി, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ നേതൃത്വം നല്‍കി. വിജയികളെ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സന്റ് മാത്യു അനുമോദിച്ചു. സര്‍വകലാശാലക്ക് അഭിമാനം പകരുന്ന നേട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കട്ടെയെന്നുംആശംസിച്ചു.

error: Content is protected !!