ലഹരിയോട് നോ പറഞ്ഞ് റമളാന്‍ ആചരിക്കുക: എസ് വൈ എസ്

കാഞ്ഞങ്ങാട്: തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ലഹരിയുടെ ലോകത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്താനും ശരീരത്തെയും സമ്പത്തിനെയും നശിപ്പിക്കുന്ന മുഴുവന്‍ ലഹരി വസ്തുക്കളോടും നോ പറയാനും ഈ റമളാനിനെ ഉപയോഗപ്പെടുത്താന്‍ നാം ശ്രമിക്കണമെന്ന് എന്ന് എസ് വൈ എസ് കാഞ്ഞങ്ങാട് സോണ് ജനറല്‍ സെക്രട്ടറിഅബ്ദുല്ല മൗലവി അഭിപ്രായപ്പെട്ടു.

മദ്യവും,കഞ്ചാവും മയക്കുമരുന്നുകളും സുലഭമായി കിട്ടുന്ന നമ്മുടെ പരിസരങ്ങളില്‍ മയക്കുമരുന്ന്, ലഹരി ഉപയോഗിക്കുന്നവരില്‍ നമ്മളോ മക്കളോ ഇല്ല എന്ന് നാം ഉറപ്പ് വരുത്തണം. സമൂഹത്തിന്റെ മഹിമയും കുടുംബങ്ങളുടെ ഭദ്രതയും സത്യസന്ധതയുമാണ് ലഹരിവസ്തുക്കളുടെ വ്യാപക കടന്നുകയറ്റം തകര്‍ക്കുന്നത്. കുടുംബ സംവിധാനത്തെ അത് പാടെ ദുര്‍ബലപ്പെടുത്തുന്നു. ആളുകളില്‍ മടിയും ഭീരുത്വും അലസതയും അത് സൃഷ്ടിക്കുന്നു. സമൂഹത്തെ എല്ലാത്തരത്തിലും പിന്നോട്ടടിപ്പിക്കുന്നതിന് മതിയായ കാരണങ്ങളാണ് അവയെല്ലാം. അതുകൊണ്ട് ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കള്‍ക്കും നമുക്ക് നോ പറയണം.

error: Content is protected !!