പെരുങ്കളിയാട്ടത്തിന്റെ ഉത്സവ രാവുകളില്‍ ഇന്ത്യന്‍ നൃത്തോത്സവത്തിന്റെ വര്‍ണ്ണരാജികള്‍ വിരിയിച്ച് കൊണ്ട് ഒരു രാത്രി

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരും കളിയാട്ടത്തിന്റെ ഉത്സവ രാവുകളെ ധന്യമാക്കി കൊണ്ട് ഇന്അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കിയ നൃത്ത വിസ്മയം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നൊരുക്കിയ കലാവിരുന്നില്‍
മഹാരാഷ്ട്രയിലെ കലാകാരികളും കലാകാരന്മാരും ചേര്‍ന്നൊരുക്കിയ ലവനി ഡാന്‍സ് കോലി ഡാന്‍സ് ഹരിയാനയില്‍ നിന്നുള്ള ഹാഗ് ഡാന്‍സ്, ഗൂമര്‍ ഡാന്‍സ് തെലുങ്കാനയില്‍ നിന്നും മാധുരി ഡാന്‍സ്, ധിംസ ഡാന്‍സ് തമിഴ് നാട്ടില്‍ നിന്നും തപ്പട്ടം, കരഗം, കാളിയാട്ടം എന്നീ ഇനങ്ങളാണ് അവതരിപ്പിച്ചത്

ഇതിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു പബ്ലിക്ക് റിലേഷന്‍ കമ്മിറ്റി കോഡിനേറ്റര്‍ പി.വി തുളസീ രാജ് അദ്ധ്യക്ഷത വഹിച്ചു.തലശ്ശേരി അതിരൂപത എമിററ്റസ് ബിഷപ്പ് ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യാതിഥിയായി ,
നീലേശ്വരത്ത് നടക്കുന്ന ഈ പെരുങ്കളിയാട്ടം ഒരു സമൂഹവും അവരുടെ മനസ്സും ഏതുവിധത്തില്‍ സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും വഴികളിലൂടെ സഞ്ചരിക്കുന്നു എന്നതിനുള്ള തെളിവാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. അഡ്വക്കേറ്റ് കെ ശ്രീകാന്ത്, പ്രൊഫസര്‍ വി കുട്ട്യന്‍, ടി വി ബാലന്‍ മാണിയാട്ട്, ഗതാഗത കമ്മിറ്റി ചെയര്‍മാന്‍ കെ ഉണ്ണി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ സജീവന്‍ വെങ്ങാട്ട് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ പി ശ്രീജ നന്ദിയുംപറഞ്ഞു.

error: Content is protected !!