രാമവില്യം കഴകത്തില്‍ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി സന്ദര്‍ശനം നടത്തി

തൃക്കരിപ്പൂര്‍: പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂര്‍ രാമവില്യം കഴകം ക്ഷേത്ര സന്നിധിയില്‍ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെത്തി.രാവിലെ 10.30 ഓടെ കഴക സന്നിധിയിലെത്തിയ മന്ത്രിയെ കഴകം ഭാരവാഹികളും പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രസന്നിധില്‍ തെയ്യത്തിന്റെ അനുഗ്രഹം സ്വീകരിച്ചശേഷം ആചാരസ്ഥാനികരുമായും ഭാരവാഹികളുമായും അദ്ദേഹം സംസാരിച്ചു.15 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു.കളിയാട്ടം നടക്കുന്ന തങ്കയം ഉത്തമന്തില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലും മന്ത്രി സന്ദര്‍ശനംനടത്തി.

error: Content is protected !!