ലഹരി ഉപയോഗത്തിനും, കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണവുമായി കാസര്‍കോട് ജില്ലാ ക്വിസ് അസോസിയേഷനും

കാസര്‍കോട് :ജില്ലാ ക്വിസ് അസോസിയേഷന്‍ പ്രതിമാസ ക്വിസ് മത്സരത്തോടൊപ്പം ലഹരിക്കും,കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണോത്സുകതയ്ക്കുമെതിരെ ബോധവല്‍ക്കരണം നടത്തും.കുട്ടികള്‍ അരുതാത്ത വഴിക്ക് നീങ്ങുന്നില്ല എന്നുറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ക്വിസ് അസോസിയേഷന്‍ അംഗങ്ങളും,കുട്ടികളും, രക്ഷിതാക്കളും നാടകം,കവിത,പൂരക്കളി, വില്‍ കലാമേള,നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികളിലൂടെ ബോധവല്‍ക്കരണം നടത്തും.താല്പര്യമുള്ള കലാപ്രവര്‍ത്തകരില്‍ നിന്നും കലാരൂപങ്ങള്‍ ക്ഷണിക്കുന്നു. സംവിധാനം ചെയ്ത് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ക്വിസ് അസോസിയേഷനുമായി ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:9400850615. മാര്‍ച്ച് 30ന് ഞായറാഴ്ച കുണിയന്‍ യുവ പ്രതിഭയില്‍ വെച്ച് നടത്തുന്ന തൊണ്ണൂറ്റി ഒന്നാമത് ജില്ലാ തല ക്വിസ് മത്സരത്തോടൊപ്പം ഉച്ചയ്ക്ക് 2 മണിക്ക് ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ജി.രഘുനാഥന്‍ മയക്കു മരുന്നുകള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സെടുക്കും.

error: Content is protected !!