സിനിമ ടിക്കറ്റ് നിരക്ക് കുറക്കണം: ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് നഗരത്തിലെ സിനിമാ തീയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കുറക്കാന്‍ ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി അലാമിപള്ളി വി. ജി. എം .തീയേറ്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.സമീപ നഗരങ്ങളിലെ തീയേറ്ററുകളുമായി താരതമ്യപ്പെടുത്തിയാല്‍ കുറഞ്ഞ സൗകര്യവും കൂടിയ നിരക്കുമാണ് കാഞ്ഞങ്ങാട്ടെ തീയേറ്ററുകളില്‍.

പയ്യന്നൂരിലെ അര്‍ച്ചന തീയ്യറ്ററില്‍ ആര്‍ജിബി ലേസര്‍ സിസ്റ്റം, 4 കെ സ്‌ക്രീനിങ്, 7.1 ഡോള്‍ബി അറ്റ് മോസ് അത്യാധുനിക ശബ്ദ വിന്യാസമൊക്കെ നല്‍കുമ്പോള്‍ ടിക്കറ്റിന് 130 രൂപ മാത്രമേ വാങ്ങുന്നുള്ളൂ. ഓണ്‍ലൈനില്‍ ടിക്കറ്റെടുത്താല്‍ 160 രൂപ വരെയാകും. എന്നാല്‍ ഇതിന്റെ പകുതി സൗകര്യം പോലും നല്‍കാത്ത കാഞ്ഞങ്ങാട്ടെ ഒരു തീയ്യറ്ററില്‍ നേരിട്ട് ടിക്കറ്റ് എടുക്കുമ്പോള്‍ 190 രൂപയും ഓണ്‍ലൈനില്‍ 220 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ന?ഗരത്തോട് ചേര്‍ന്ന മറ്റൊരു തീയേറ്ററിലാകട്ടെ നേരിട്ട് ടിക്കറ്റെടുത്താല്‍ 150 രൂപയും ഓണ്‍ലൈനില്‍ 170 രൂപയുമാണ്. നല്ല സിനിമകള്‍ മികച്ച ശബ്ദ മികവോടെ അനുഭവിക്കാന്‍ മറ്റ് നഗരങ്ങളിലേക്ക് പോകേണ്ടി വരും.

കാസര്‍കോട് മൂവി മാക്‌സില്‍ നേരിട്ട് ടിക്കറ്റെടുക്കാന്‍ 130 രൂപയും ഓണ്‍ലൈനില്‍ 150 രൂപയുമേയുള്ളൂ. ആധുനിക സൗകര്യങ്ങളുള്ള കര്‍മ്മംതൊടിയിലെ തീയ്യറ്ററിലും 120 രൂപയേ വാങ്ങുന്നുള്ളൂ. കുടുംബ സമേതം പോകുന്നവര്‍ക്കാണ് കുറഞ്ഞ സൗകര്യത്തിന് കൂടുതല്‍ പണം നല്‍കുന്നത് ബാധ്യതയാകുന്നത്. പിവിആര്‍ പോലുള്ള വന്‍കിടക്കാരുടെ മം?ഗളൂരുവിലെ തീയേറ്ററിലും 150 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിന്റെ മലയോരമായ ആലക്കോട്ടെ തീയേറ്ററുകള്‍ പോലും കാഞ്ഞങ്ങാട്ടെക്കാള്‍ ആധുനിക സൗകര്യം ഒരുക്കുന്നുണ്ട്. ഭക്ഷണത്തിന് പോലും കൊള്ളയാണ് നടത്തുന്നത്. മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. ആര്യ. എ. ആര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം, അമ്പിളി. വി. പി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്സ്വാഗതംപറഞ്ഞു.

error: Content is protected !!