കുണ്ടംകുഴി: കുണ്ടംകുഴിയിലെ കലാകായിക സാംസ്കാരിക ജീവകാരുണ്യ രാഷ്ട്രീയ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന
എം ആര് എന്ന എം രാഘവന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം സഹൃദയ കുണ്ടംകുഴിയുടെ നേതൃത്വത്തില്‍ ആചരിച്ചു.
ഇന്നലെ രാത്രി സംഘടിപ്പിച്ച ജില്ലാതല ചലച്ചിത്ര ഗാനാലാപന മത്സരം കാണാന്‍ നാടിന്റെ വിവിധ കോണുകളില്‍ നിന്നായി നൂറുകണക്കിന് ആസ്വാദകര്‍ കുണ്ടംകുഴിയിലെത്തി.
11 സംഗീത പ്രതിഭകള്‍ മാറ്റുരച്ച മത്സരം പ്രമുഖ പ്രഭാഷകന്‍ വത്സന് പിലിക്കോട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് പി കെ ഗോപാലന് അധ്യക്ഷനായ പരിപാടിയില്‍ കണ്‍വീനര്‍ വിനോദ് കുണ്ടംകുഴി സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ജിഷ്ണു രാജ് നന്ദിയും പറഞ്ഞു. ഗായകന് രാജേഷ് ശങ്കരംപാടി മുഖ്യാതിഥിയായി സംബന്ധിച്ചു. ഓമന രാമചന്ദ്രന്, ഇ കുഞ്ഞിരാമന്, കെ മുരളീധരന്, ഇ രാഘവന്, മധു ബേഡകം, ടി വരദ് രാജ്, മധു ബേഡകം ഡി വത്സല, ജയരാജ് കുണ്ടംകുഴി, കൃപ ജോതി, സ്വരാജ്, സാവിത്രി രാഘവന്, കെ രമണി, എ മാധവന് തുടങ്ങിയവര്‍ സംബന്ധിച്ചു.
11 ഗായിക ഗായകന് മാര്‍ അണിനിരന്ന മത്സരത്തില്‍ നിസരി സോളമന് ഒന്നാം സ്ഥാനവും സയന മീത്തല്‍ രണ്ടാം സ്ഥാനവും അഭിലാഷ് വിഷ്ണുമംഗലം മൂന്നാം സ്ഥാനവും നേടി. എ കരുണാകരന് സമ്മാനദാനം നിര്‍വഹിച്ചു
