ദേശീയ ഡെന്റിസ്റ്റ് ദിനാചരണം: മുതിര്‍ന്ന ഡെന്റിസ്റ്റുകള്‍ക്ക് ആദരം

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ (ഐഡി എ) കോസ്റ്റല്‍ മലബാര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ദേശീയ ഡെന്റിസ്റ്റ് ദിനാചരണം സംഘടിപ്പിച്ചു. ഡെന്റല്‍ മേഖലയില്‍ 30 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ച മുതിര്‍ന്ന ഡെന്റിസ്റ്റുകളെ അവരുടെ ജോലിസ്ഥലങ്ങളിലും വീടുകളിലും സന്ദര്‍ശിച്ച് ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഓ.പി. രോഗികള്‍ക്ക് തൊണ്ടയും പല്ലും സംരക്ഷിക്കാനുള്ള അവബോധ ക്ലാസും ആരോഗ്യ വിദ്യാഭ്യാസ ലഘുപുസ്തിക (പാംഫ്‌ലറ്റ്) വിതരണവും നടത്തി. ഡെന്റല്‍ ആരോഗ്യാവബോധ പരിപാടി ഡോ. ശ്രീദേവി നമ്പ്യാരിന്റെ കോര്‍ഡിനേഷനില്‍ നടത്തിയ ഈ പരിപാടിയില്‍, രോഗികളെ മൗത് ഹെല്‍ത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന ഭാഗങ്ങള്‍ വിശദീകരിച്ചു. വിവിധ ഡെന്റല്‍ രോഗങ്ങള്‍, മുന്‍കരുതലുകള്‍, ശുചിത്വം എന്നിവയെക്കുറിച്ചുള്ള ലഘു പുസ്തികകള്‍ രോഗികള്‍ക്ക് വിതരണം ചെയ്തു. ഡോ. സുശേഷ് എ.കെ (സിഡിഎച്ച് ചെയര്‍മാന്‍) നേതൃത്വം നല്‍കി. വിവിധ ഡെന്റല്‍ വിദഗ്ധരും സംഘടനാ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

ഡെന്റിസ്റ്റ് ദിനാചരണം: ഡോ. കൃഷ്ണ ഭട്ടിന് ആദരവ്

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കോസ്റ്റല്‍ മലബാര്‍ ശാഖയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ദന്ത ഡോക്ടറും പ്രദേശത്തെ ആദ്യകാല ദന്തല്‍ പ്രക്ടീഷണറുമായ ഡോ. കൃഷ്ണ ഭട്ടിന് ആദരം നല്‍കി. മാര്‍ച്ച് 6, 2025ന് നടന്ന ചടങ്ങില്‍ ഐഡിഎ കോസ്റ്റല്‍ മലബാര്‍ ശാഖാ സെക്രട്ടറി വിവേക് ആര്‍. നായര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഡോ. രാജശ്രീ സുരേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു . ഡെന്റല്‍ മേഖലയില്‍ വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഡോ. കൃഷ്ണ ഭട്ട് എന്ന് സംഘാടകര്‍അറിയിച്ചു.

error: Content is protected !!