കാഞ്ഞങ്ങാട് : സമൂഹത്തില്‍ അത്യന്തം ഭീതി വിതയ്ക്കുന്ന മാരക വിപത്തായി ലഹരിയുടെ ഉപയോഗം മാറുകയാണ് മയക്കുമരുന്നിന്റെ അടിമകളായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിക്കുന്നത് അപകടകാരമായ സൂചനയാണ് നല്‍കുന്നത്. മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ് സജീവ് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണന് സ്മാരക ഹാളില്‍ ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, ശമ്പളപരിഷ്കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്മാന് സഖാവ് നരേഷ് കുമാര്‍ കുന്നിയൂര് അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി സഖാവ് ബിജുരാജ് സി കെ. സംസ്ഥാന കമ്മിറ്റി അംഗം സഖാവ് യമുന രാഘവന്, ജില്ലാ പ്രസിഡണ്ട് സഖാവ് മനോജ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് ആമിന, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സഖാവ് ശ്രീജി തോമസ്, സഖാവ് പ്രീത, ജില്ലാ ട്രഷറര്‍ സഖാവ് രാജന് തുടങ്ങിയവര്‍ പങ്കെടുത്തു. മേഖല പ്രസിഡണ്ട് സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി സഖാവ് ഗോകുല്‍ കെ ജെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മേഖലാ ട്രഷറര്‍ സഖാവ് ഷൈജു വരവുചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി വിന്‍സന്റ് പി എം ( പ്രസിഡന്റ് ), റോസ്മി റോക്കി ( വൈസ് പ്രസിഡണ്ട്), സനൂപ് പി ( സെക്രട്ടറി), ജിഷാദ് ശങ്കര്‍( ജോയിന്റ് സെക്രട്ടറി), സുനില്‍കുമാര്‍ പി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. photo ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ് സജീവ് ഉദ്ഘാടനംചെയ്യുന്നു
