കാഞ്ഞങ്ങാട്: സ്വയംസേവകരുടെ ഗുണങ്ങള്‍ സമാജ ത്തിലേക്ക് സന്നിവേശിപ്പിക്കലും രാഷ്ട്രബോധമുള്ള സമാജത്തെ സൃഷ്ടിക്കലുമാണ് രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് വ്യവസ്ഥ പ്രമുഖ് പി. സജീവന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാനും എന്റെ വീട്, നാടും ജൈവ ഗ്രാമമാക്കി മാറ്റാനും സംഘ പ്രവര്‍ ത്തകര്‍ക്ക് സാധിക്കണമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ല ശതഭേരി 2025ന്റെ ഭാഗമായി പുതിയകോട്ട അളറായി ഗ്രൗണ്ടില്‍ നടന്ന ഗുണാത്മ പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടത്തില്‍ സ്വാര്‍ത്ഥ പൂര്‍ണ്ണ ജീവിതം നയിക്കുന്ന ഒ രു തലമുറയാണ് ഇന്നുള്ളത്.
വിദ്യാലയങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളും പോലീസും തുടങ്ങിയ സകല മേഖലയിലും ഉള്ളവര്‍ലഹരിക്കെതി രെ ബോധവല്‍ക്കരണം മാത്രമാണ് നടത്തുന്നത്. ലഹരി ഇല്ലാതാക്കാന്‍ വേണ്ടി പ്രതിജ്ഞ കൊള്ളാന്‍ ആരും മുന്നിട്ടിറങ്ങുന്നില്ലയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥ കളി നാട്യകേസരി കേശവകുണ്ടലായര്‍ അധ്യക്ഷനായി. രാംനഗര്‍ റോഡ് ആരംഭിച്ച പഥസഞ്ചലനത്തില്‍ തെഞ്ഞെടുത്ത സ്വയംസേവകരാണ് പങ്കെടുത്തത്. രാഷ്ട്ര യ സ്വയംസേവ സംഘം ജില്ലാ സഹകാര്യവാഗ് പി. ബാബു പുല്ലൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സംഘചാലക് കെ. ദാമോദരന്‍ ആര്‍ക്കിടെക്ക്, സഹസംഘചാലക് പി ഉണ്ണികൃഷ്ണന്‍, വിഭാഗ് പ്രൗഡ പ്രമുഖ് വിനോദ്, വിഭാഗ് കാര്യവാഹ് ലോഗേഷ്, വിഭാഗ് പ്രചാരക് എന്‍.പി. സുമേഷ്, ജില്ലാ കാര്യവാഹ് പി. ബാബു അഞ്ചാം വയല്‍ വിഭാഗ് സഹ ശാരീരിക് ശിഷ്യന്‍ പ്രമുഖ് കെ. സനല്‍ തടങ്ങിവര്‍സംബന്ധിച്ചു.
