ഗോകുലം ഗോശാലയില്‍ ഗിരിജാ ശങ്കറിന്റെ കച്ചേരി ഇന്ന്

പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന്റെ കീഴില്‍ നടക്കുന്ന പ്രതിമാസ കച്ചേരിയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞന്‍ ഗിരിജാ ശങ്കര്‍ സുന്ദരേശന്‍ കച്ചേരി അവതരിപ്പിക്കും. വയലിനിലില്‍ ബാംഗ്ലൂര്‍ കേശവ് മോഹന്‍ കുമാര്‍ , മൃദംഗത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ കുഴല്‍മന്ദം രാമകൃഷ്ണന്‍, ഘടത്തില്‍ മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍, ഗഞ്ചിറയില്‍ ഉഡുപ്പി ശ്രീകാന്ത് എന്നിവര്‍ പക്കമേളമൊരുക്കും

error: Content is protected !!