ഭാരതീയ വിദ്യാനികേതന്‍ ആചാര്യസംഗമം നടത്തി

മാവുങ്കാല്‍: ഭാരതീയ വിദ്യാനികേതന്‍ നെല്ലിത്തറ, കാസര്‍കോട് ജില്ല ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള പഠന ശിബിരം നെല്ലിത്തറ സ്വാമിരാംദാസ് സ്മാരകസരസ്വതീ വിദ്യാമന്ദിരത്തില്‍ വെച്ച് നടന്നു. ശിബിരം ജില്ലാ പ്രസിഡന്റ് കെ.ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി പി.ഗണേശന്‍, എന്‍ ഇ പിയും , പഞ്ചകോശ വികാസവും എന്ന വിഷയം അവതരിപ്പിച്ചു. അക്കാദമിക് അംഗങ്ങളായ വാരിജ ടീച്ചര്‍, ഗോപാലന്‍ മാസ്റ്റര്‍, പത്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഭവ്യ സ്വാഗതംപറഞ്ഞു.

error: Content is protected !!