പുല്ലൂര്‍: എക്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 9 മുതല്‍ 13 വരെ തീയതികളില്‍ നടക്കും. തെയ്യംകെട്ട് മഹോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്. ഉത്സവത്തിന്റെ ഭാഗമായി നാട്ടുകാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കേളോത്ത് പൊള്ളക്കട വയലുകളില്‍ ഒരുക്കിയ ജൈവ വെള്ളരി കൃഷിയുടെ വിളവെടുപ്പ് നടന്നു. പെരിയ കൃഷി ഓഫീസര്‍ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് മണി ബ്ലോക്ക് പഞ്ചായത്ത് അംഗം സീത, വാര്‍ഡ് മെമ്പര്‍ പ്രീതി, ജനറല്‍ കണ്‍വീനര്‍ കെ കുഞ്ഞിരാമന്, ട്രഷറര്‍ രവി മടിയന്‍ തുടങ്ങിയവര്‍സംസാരിച്ചു.
