മഞ്ഞടുക്കം തുളൂര്‍ വനം ഭഗവതി ക്ഷേത്രത്തിലേക്ക് പൂക്കാര്‍ സംഘം യാത്ര തിരിച്ചു

കാഞ്ഞങ്ങാട്: കിഴക്ക് കൂലോം എന്നറിയപ്പെടുന്ന പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനം ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തുളുര്‍വനത്ത് ഭഗവതിയുടെ കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള പൂക്കളുമായി പൂക്കാര്‍ സംഘം യാത്ര തിരിച്ചു.
കിഴക്കുംകര എളയടത്ത് കുതിര് പുള്ളിക്കരിക്കാളിയമ്മ ദേവസ്ഥാന നിന്നും അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്തു നിന്നുമാണ് പച്ചയോല കൊണ്ട് മൊടഞ്ഞ കൊട്ടയില്‍ നിറയെ ചെക്കി പൂ നിറച്ച് പ്രത്യേകം നിയോഗിക്കപ്പെട്ട വാല്യക്കാരന്‍ തലയിലേന്തി ആചാര സ്ഥാനീകരും കൂട്ടായിക്കാരും വാല്യക്കാരുമടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്.
പരമ്പരാഗത പാതയിലൂടെ കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി യാത്ര തുടരുന്ന സംഘം വിവിധ തറവാടുകളിലും ദേവസ്ഥാനങ്ങളിലും തങ്ങിയ ശേഷം ഇന്നും യാത്ര തുടരുന്ന സംഘത്തെ ഉച്ചയ്ക്ക് പാണത്തര്‍ കാട്ടൂര്‍ തറവാട്ടില്‍ വിളക്കും തളികയുമായി എതിരേല്‍ക്കും. മുന്നായീശ്വരന്റെ ചൈതന്യം പൂകൊട്ടയില്‍ കുടികൊള്ളുന്നതിനാലാണ് എളയടത്ത് പൂകൊട്ടയെ ഇത്തരത്തില്‍ എതിരേല്‍ക്കുന്നത്. സന്ധ്യയോടു കൂടി സംഘം മഞ്ഞടുക്കം കോവിലകം തുളൂര്‍ വനം ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും. മാര്‍ച്ച് 7 ന് സംഘം ദേവസ്ഥാനത്ത്തിരിച്ചെത്തും.

error: Content is protected !!