സൗത്ത് ചിത്താരിയില്‍ റമദാന്‍ പ്രഭാഷണവും ലഹരി വിരുദ്ധ ക്യാമ്പയിനും നാളെ തുടങ്ങും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ബാബു റയ്യാന്‍ 2025’ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കമാകും. മാര്‍ച്ച് 2 മുതല്‍ 28 വരെ എല്ലാദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിക്കുമെന്ന് മഹല്ല് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സൗത്ത് ചിത്താരി മഹല്ല് ഖത്തീബ് സൂഫി ബാഖവി കുറ്റ്യാടിയാണ് വിവിധ വിഷയങ്ങളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണത്തിന് നേതൃത്വം നല്‍കുന്നത്. ഞായറാഴ്ചകളില്‍ പ്രമുഖ പണ്ഡിതന്മാരാണ് പ്രഭാഷണത്തതിനെത്തുന്നത്.
മാര്‍ച്ച് 9 ഞായര്‍ ‘യുവതയുടെ അപധ സഞ്ചാരം’ എന്ന വിഷയത്തില്‍ അസീസ് അഷ്‌റഫി പാണത്തൂരും മാര്‍ച്ച് 16 ഞായര്‍അഷറഫ് റഹ്‌മാനി ചൗക്കി ‘ബദര്‍ നല്‍കുന്ന സന്ദേശം’ എന്ന വിഷയത്തിലും മാര്‍ച്ച് 23 ഞായര്‍ ‘ലൈലത്തുല്‍ ഖദര്‍’ എന്ന വിഷയത്തില്‍ സാക്കിര്‍ ദാരിമി വളക്കൈയ്യും പ്രഭാഷണം നടത്തും.

സമൂഹത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ശക്തമായ ലഹരി വിരുദ്ധ ബോധവത്കരണവുമായി സൗത്ത് ചിത്താരി ജമാഅത്ത് മുന്നിട്ടിറങ്ങുകയാണ്. അതിന്റെ ഭാഗമായി വീടുകള്‍ തോറും ലഘുലേഖ വിതരണവും ബോധവത്കരണവും ശക്തമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍, സെക്രട്ടറി ശറഫുദ്ധീന്‍ ബെസ്റ്റ് ഇന്ത്യ, ജമാഅത്ത് ചീഫ് ഇമാം സൂഫി ബാഖവി, ഹബീബ് കൂളിക്കാട്, ഹാറൂണ്‍ ചിത്താരി എന്നിവര്‍സംബന്ധിച്ചു.

 

error: Content is protected !!