കെ എസ് കെ ടി യു താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക,തരം മാറ്റുന്നതിന് തരിശിടരുത്,അന്യായമായതരം മാറ്റം അനുവദിക്കാതിരിക്കുക,അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട്,നീലേശ്വരം,തൃക്കരിപ്പൂര്‍,ചെറുവത്തൂര്‍, ഉദുമ ഏരിയാ കമ്മിറ്റികളുടെ സംയുക്ത അഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു.
തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്‍ സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.എ ജാസ്മിന്‍, ടി നാരായണന്‍, വി സുകുമാരന്‍, വി പ്രകാശന്‍,നാരായണന്‍ കുന്നൂച്ചി,കമലാക്ഷന്‍ കൊളവയല്‍എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍സ്വാഗതംപറഞ്ഞു

error: Content is protected !!